X

പ്രതിഷേധത്തിന് ഫീസ്: പ്രതിഷേധവുമായി പ്രമുഖര്‍

പ്രകടനത്തിനും പൊതുയോഗത്തിനും പ്രതിഷേധത്തിനും ചുങ്കം ചുമത്തി ദ്രോഹിക്കുന്ന കേരള സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി സാമൂഹിക സംസകാരിക രംഗത്തൈ പ്രമുഖര്‍. ഒരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആര്‍ക്കെങ്കിലും പ്രകടനം നടത്തണമെങ്കില്‍ 2000 രൂപ ഫീസായി നല്‍കി പൊലീസിന്റെ അനുവാദം വാങ്ങണം. അങ്ങനെ പ്രകടനം നടത്താന്‍ എത്രപേര്‍ക്കു കഴിയും? എത്ര സമര സംഘടനകള്‍ക്കു കഴിയും? ഇനി ഈ ഉത്തരവുപ്രകാരം പ്രകടനമോ പൊതുയോഗമോ പ്രതിഷേധമോ നടത്താന്‍ ഒരുങ്ങുന്നവര്‍ അത്രയും സമ്പന്നരാവണം. ജനാധിപത്യത്തെ അവഹേളിക്കുകയും അപകടപ്പെടുത്തുകയും ചെയ്യുന്ന തീരുമാനമാണിത്. പാതയോരത്തെ പ്രകടനങ്ങള്‍ നിയന്ത്രിക്കാന്‍ ഉത്തരവുണ്ടായപ്പോള്‍ സുപ്രീംകോടതിവരെ കേസു നടത്തിയ സി പി എമ്മാണ് ഇപ്പോള്‍ ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ നേതൃത്വം നല്‍കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്നു.

ജനദ്രോഹകരമായ ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. ഭരണഘടന 19 (1) aയും bയും നല്‍കുന്ന അവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് നടന്നിട്ടുള്ളത്. അതിനാല്‍ ദ്രോഹകരമായ ആ ഉത്തരവ് (G.O.(Ms) No.194/2023 HOME dated 10 – 09 -2023) സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ജനാധിപത്യത്തെ ആദരിക്കുന്ന മുഴുവന്‍ പേരുടെയും പ്രതിഷേധം ഉയരണം. സ്വാതന്ത്ര്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

സംഘത്തില്‍ ബി. രാജീവന്‍, എം എന്‍ കാരശ്ശേരി ,യു കെ കുമാരന്‍,കെ ജി എസ്,പ്രൊഫ. എം കുഞ്ഞാമന്‍, വെങ്കിടേഷ് രാമകൃഷ്ണന്‍
കെ ടി രാംമോഹന്‍, അജിത, കെ.കെ രമ, ഉമേഷ്ബാബു കെ സി,ജോയ്മാത്യു, സാവിത്രി രാജീവന്‍,ഉഷ പി ഇ,വീരാന്‍കുട്ടി,
പ്രേംചന്ദ്,ആസാദ്,സി ആര്‍ നീലകണ്ഠന്‍,കുസുമം ജോസഫ്,കെ എസ് ഹരിഹരന്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്,
കെ എന്‍ അജോയ്കുമാര്‍, ഇ കെ ശാന്ത,സഹദേവന്‍,ആര്‍ടിസ്റ്റ് ചന്‍സ്,ശാലിനി വി എസ്,എം സുരേഷ്ബാബു, എന്‍ പി ചെക്കുട്ടി,കെ കെ സുരേന്ദ്രന്‍,പി ടി മനോജ്,പ്രവീണ്‍ ഈങ്ങമണ്ണ,എം എം സചീന്ദ്രന്‍,മനേക്ഷ,ആര്‍. മനോഹരന്‍,എം. പത്മസേനന്‍  തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു

webdesk11: