X

കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്റിലെ ആദ്യ എല്‍.എസ്.എസ് വിജയിയായി ഫാത്തിമ ഹനിന്‍

റഹൂഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി (മലപ്പുറം):കാഴ്ചപരിമിതിയെ മറികടന്ന് എ.കെ. ഫാത്തിമ ഹനിന്‍ എല്‍.എസ്.എസ് പരീക്ഷയില്‍ വിജയം വരിച്ചപ്പോള്‍ അത് വള്ളിക്കാപറ്റ അന്ധവിദ്യാലത്തില്‍ ഒരു പുതു ചരിത്രം പിറക്കുകയായിരുന്നു.1955 ല്‍ കാഴ്ച പരിമിത വിദ്യാര്‍ത്ഥികളുടെ പഠന പുനരധിവാസത്തിനായി സ്ഥാപിച്ച വള്ളിക്കാപറ്റ കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റില്‍ പല കേരളത്തിനകത്തും പുറത്തു നിന്നുമായി ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ താമസിച്ച് പഠിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ ഇരുത്താറുണ്ടെങ്കിലും ആദ്യമായാണ് വിജയമുണ്ടാകുന്നത്. ഈ വര്‍ഷം എ.കെ. ഫാത്തിമ ഹനിന്‍ 51 മാര്‍ക്ക് നേടി സ്‌കൂളിലെ ആദ്യ എല്‍.എസ്.എസ് വിജയി എന്ന ബഹുമതി കരസ്ഥമാക്കി.താമരശ്ശേരി സ്വദേശിയാണ് ഹനിന്‍ .

സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ കാരണം പൊതു വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷ നല്‍കുന്ന രീതിയില്‍ കാഴ്ച പരിമിത വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാനാവില്ല.
കാരണം തിരുവനന്തപുരത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് സ്‌ക്രൈബിന്റെ ( സഹായി) വിവരങ്ങള്‍ സഹി നിന്ന് പ്രത്യേക അപേക്ഷ നല്‍കണം. അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്‌ക്രൈബിനെ അനുവദിച്ച് കൊണ്ട് ഉത്തരവ് ഡയറക്ടറേറ്റില്‍ നിന്ന് എ.ഇ.ഒ ക്ക് മിക്കവാറും പരീക്ഷയുടെ തലേ ദിവസമാണ് ലഭിക്കാറുള്ളത്. എ. ഇ .ഒ യില്‍ നിന്ന് പകര്‍പ്പ് പ്രധാനാധ്യാപകന് ലഭിച്ച് പരീക്ഷാ കേന്ദ്രത്തില്‍ എത്തിക്കണം. ഇത്തരം സങ്കീര്‍ണ്ണമായ നടപടി ക്രമങ്ങള്‍ കാരണം കേരളത്തിലെ അപൂര്‍വ്വം കാഴ്ച പരിമിതവിദ്യാലയങ്ങള്‍ മാത്രമാണ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാറുളളത്.

 

webdesk11: