X

കുടുംബവഴക്ക്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ഭര്‍ത്താവ് വെട്ടി

കോഴിക്കോട് കോടഞ്ചേരിയില്‍ ഭാര്യയും ഭാര്യ മാതാവിനെയും മധ്യവയസ്‌കന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), മാതാവ് ഉണിയതാ(69) എന്നിവരെയാണ് ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) വെട്ടിയത്. കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. മാതാവിന്റെ കൈവിരല്‍ അറ്റു പോയി. പരിക്ക് ഗുരുതരമായ ഇരുവരെയും താമരശ്ശേരി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയി.

webdesk11: