പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സമാധാനവും സഹകരണവും ഉറപ്പുവരുത്തണമെന്ന് പാക് പ്രധാനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.മഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ പാകിസ്ഥാന് പ്രതിജ്ഞാബദ്ധമാണെന്ന് പാക് പ്രധാനമന്ത്രി കത്തില്‍ സൂചിപ്പിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിയാത്മകമായ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്താന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടി ആയിട്ടാണ് പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ശരീഫിന്റെ പ്രതികരണം.
ഷഹബാസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. പാക് പ്രധാനമന്ത്രിയുടെ പ്രതികരണത്തെ പോസിറ്റീവ് സൂചനയായാണ് അധികൃതര്‍ വിലയിരുത്തപ്പെടുന്നത്.