മിസോറമില്‍ കരിങ്കല്‍ ക്വാറി തകര്‍ന്ന് എട്ട് തൊഴിലാളികള്‍ മരിച്ചു. ഹന്‍തിയാല്‍ ജില്ലയിലെ മൗദാഡിലുള്ള എ.ബി.സി.ഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്വാറിയിലാണ് അപകടം. നാല് തൊഴിലാളികള്‍ ഇനിയും കുടുങ്ങി കടക്കുന്നതായാണ് സൂചന.
അപകടം നടന്നയുടന്‍ തന്നെ രക്ഷപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തിരിച്ചറിയാനുളള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ അറിയിച്ചു.