X
    Categories: indiaNews

ബിബിസിക്ക് പിറകെ ഇന്ത്യയിലെ ഇസ്‌ലാമികവിരുദ്ധതക്കെതിരെ ഡോക്യുമെന്ററിയുമായി ജര്‍മന്‍ മാധ്യമമായ ഡി ഡബ്ലിയു

ബിബിസിക്ക് പിറകെ ജര്‍മന്‍ മാധ്യമമായ ഡി ഡബ്ലിയുവും ഇന്ത്യയിലെ ഇസ്‌ലാമികവിരുദ്ധതക്കെതിരെ ഡോക്യുമെന്ററിയുമായി രംഗത്തുവന്നു. ഹിന്ദിയിലുള്ള ഇസ്‌ലാമികവിരുദ്ധതയുടെ ഗാനത്തോടൊപ്പമാണ് ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയും മറ്റും ഡോക്യുമെന്ററിയില്‍ പ്രതിപാദിക്കുന്നു.
”ഞങ്ങള്‍ ഹിന്ദുക്കളാണ്. മുസ്‌ലിംകളെല്ലാം പാക്കിസ്താനിലേക്ക് പോകൂ ”എന്ന ഗാനം ചിത്രീകരിക്കുന്നുണ്ട്. 12.26 മിനിറ്റ് നേരമുള്ള വീഡിയോ വൈറലായിരിക്കുകയാണ്. ബിബിസിയുടേത് പോലെ ഇത് നിരോധിച്ചിട്ടില്ല. ഡോക്യുമെന്ററി ഹിന്ദുത്വവര്‍ഗീയതക്ക് ഗുണകരമാകുമെന്നാണ ്‌സംഘപരിവാരത്തിന്‍രെ നിഗമനം. ഇന്ത്യ- ആന്റി മുസ്‌ലിം ഹെയ്റ്റ് മ്യൂസിക് എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

ഇസ്‌ലാമികവിരുദ്ധ സംഗീതം കൊണ്ട് പുതിയ പരീക്ഷണം നടത്തുകയാണ് ഹിന്ദുത്വവാദികളെന്ന് ഡോക്യുമെന്ററി പറയുന്നു. ഹിന്ദുസ്ഥാന്‍ ,ഹിന്ദുസ്ഥാന്‍.. മുല്ല ഗോ ടു പാക്കിസ്താന്‍… എന്ന പാട്ട് ലക്ഷക്കണക്കിന് പേര്‍ കണ്ടതായി ഡിബ്ലിയു പറയുന്നു.യുവാക്കളെ സ്വാധീനിക്കാനുള്ള പുതിയ പദ്ധതിയാണ ്പരീക്ഷിക്കുന്നത്.ഗുജറാത്ത് വംശഹത്യയടക്കം ഇന്ത്യയിലെ മുസ്‌ലിംവിരുദ്ധത ചിത്രീകരിച്ചുള്ള ബ്രിട്ടീഷ് മാധ്യമം ബിബിസി ഡോക്യുമെന്ററി നേരത്തെ വൈറലായിരുന്നു.

Chandrika Web: