കോഴിക്കോട് കുറ്റ്യാടിപ്പുഴയില്‍ ഫോട്ടോഷൂട്ടിനിടെ പുഴയില്‍ വീണ് നവവരന്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്.
കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14-ാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികള്‍.പുഴക്കരയില്‍ ഫോട്ടോയെടുക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഒഴുകിപ്പോയ രജിലാലിന്റെ ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്താന്‍ സാധിച്ചു.പെട്ടന്ന് ഒഴുക്ക് വര്‍ധിക്കുന്ന പുഴയാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു.