എസ്എഫ്‌ഐയില്‍ ലഹരി വിവാദം; തെളിവ് സഹിതം പുറത്തുവന്നിട്ടും സംസ്ഥാന സമിതി അംഗത്തിനെതിരെ നടപടിയെടുത്തില്ലെന്ന് ആരോപണം

തിരുവനന്തപുരം എസ്എഫ്‌ഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സമിതി അംഗത്തിനെതിരെ ലഹരി മരുന്ന് ആരോപണം. തിരുവനന്തപുരത്തു നിന്നുള്ള സംസ്ഥാന സമിതി അംഗം നിരഞ്ജന്‍ മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. എന്നിട്ടും നടപടി എടുത്തില്ല എന്ന് ആവശ്യപ്പെട്ട് പാറശ്ശാല, വിതുര കമ്മിറ്റികളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നു. തെളിവ് സഹിതം പുറത്തുവന്നിട്ടും എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

അതേസമയം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ആള്‍മാറാട്ട വിവാദത്തിലും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു.

webdesk11:
whatsapp
line