ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതിനെതിരെ മാര്‍ഗ്ഗ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ആധാരം പകര്‍പ്പ് ഒരു സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ കൈമാറരുത് എന്ന് ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തര ഘട്ടത്തില്‍ കൈമാറുബോള്‍ ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന മാസ്‌ക്കഡ് പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇന്ത്യയിലെ പ്രധാനപ്പെട്ട പൗരന്റെ ഒരു രേഖയായ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍. അംഗീകൃതം ഉള്ള സ്ഥാപനങ്ങളില്‍ മാത്രമേ ആധാര്‍കാര്‍ഡ് കൈവശം വെക്കാന്‍ അവകാശമുള്ളൂ. അല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ സിനിമ തീയറ്ററുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇതിനുള്ള അനുമതി ഇല്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.സ്വകാര്യസ്ഥാപനം ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും നിര്‍ദ്ദേശമുണ്ട്.
ആധാര്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇന്റര്‍നെറ്റ് കഫേ പോലെ പൊതു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കരുതെന്നും അഥവാ അങ്ങനെ ചെയ്യുകയാണെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത ഈ ആധാറിന്റെ പകര്‍പ്പുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പൂര്‍ണ്ണമായി നീക്കം ചെയ്തു എന്ന് ഉറപ്പു വരുത്തണമെന്നും കേന്ദ്ര മുന്നറിയിപ്പ് നല്‍കുന്നു.