X
    Categories: indiaNews

സ്വവര്‍ഗ വിവാഹം നിയമപരമാക്കണമെന്ന ആവശ്യം; ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടു

സ്വവര്‍ഗ വിവാഹത്തിന് നിയമസാധ്യത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ഏപ്രില്‍ 18ന് കേസില്‍ ഭരണഘടന ബെഞ്ച് വാദം കേട്ടു തുടങ്ങും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പി ബി പര്‍ദ്ദിവാല എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ ബെഞ്ചിന് വിട്ടത്.

സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ഭാരത കുടുംബ സങ്കല്പത്തിന് എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചിരുന്നു.

 

webdesk11: