X

സഞ്ജുവിന് നിര്‍ണായക പരമ്പര ഇന്ന് മുതല്‍

ഡുബ്ലിന്‍: ഏഷ്യാ കപ്പിനും ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ സംഘത്തില്‍ ഇടമുന്നയിക്കാന്‍ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ് അവസാന അവസരം. അയര്‍ലന്‍ഡിനെതിരെ നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് രാത്രി 7-30ന് ആരംഭിക്കും. വിന്‍ഡീസിനെതിരെ നടന്ന ഏകദിന, ടി-20 പരമ്പരകളില്‍ അവസരം കിട്ടിയിട്ടും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഏഷ്യാകപ്പിനും പിറകെ ഏകദിന ലോകകപ്പിനുമുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാര്‍ കൂടിയിരിക്കുമ്പോള്‍ മധ്യനിരയിലെ സ്ഥാനം ഉറപ്പിക്കാന്‍ അയര്‍ലന്‍ഡിനെതിരായ മൂന്ന് മല്‍സരത്തിലും സഞ്ജു തകര്‍പ്പന്‍ പ്രകടനം നടത്തേണ്ടി വരും.

പരുക്കില്‍ വിശ്രമത്തിലായിരുന്ന കെ.എല്‍ രാഹുല്‍, റിഷാഭ് പന്ത്, ശ്രേയാംസ് അയ്യര്‍ എന്നിവരെല്ലാം തിരികെ വരുമ്പോള്‍ മധ്യനിരയിലെ സ്ഥാനത്തിന് കാര്യമായ മല്‍സരമുണ്ടാവും. അപ്പോള്‍ അവകാശവാദം ഉന്നയിക്കാന്‍ ഈ പരമ്പരയില്‍ സഞ്ജവിന്റെ പ്രകടനം നിര്‍ണായകമാവും. പരുക്കില്‍ നിന്നും മുക്തനായി എത്തിയിരിക്കുന്ന ജസ്പ്രീത് ബുംറയാണ് ടീമിന്റെ കപ്പിത്താന്‍. അട്ടിമറിക്കാരാണ് ഐറിഷ് ടീം. ടി-20 ഫോര്‍മാറ്റില്‍ പല വമ്പന്മാരെയും മറിച്ചിട്ട പാരമ്പര്യം അവര്‍ക്കുണ്ട്.

webdesk11: