തൃശ്ശൂര്‍ തളിക്കുളത്തേക്ക് കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. പറവൂര്‍ തട്ടാന്‍പടി സ്വദേശികളായ പുത്തന്‍പുരയില്‍ പത്മനാഭന് ഭാര്യ പാറുക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് പുലര്‍ച്ചെയാണ് അപകടം. കെഎസ്ആര്‍ടിസി ബസില്‍ കാര്‍ ഇടിച്ചാണ് അപകടം. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിയതാകാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.