X
    Categories: indiaNews

ജനല്‍ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം: പ്രധാനധ്യാപികയെ വളഞ്ഞിട്ട് തല്ലി അധ്യപകര്‍

ബീഹാറില്‍ സ്‌കൂളില്‍ പ്രധാനധ്യാപികയും അധ്യാപകയും തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ബീഹാര്‍ പാട്‌നയിലെ കൊറിയ പഞ്ചായത്ത് വിദ്യാലയത്തിലാണ് കുട്ടികള്‍ നോക്കി നില്‍ക്കെ അധ്യാപികമാര്‍ തമ്മില്‍ അടി ആയത്.

ജനല്‍ വാതില്‍ അടക്കുന്നതിന് ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടയടിയില്‍ കലാശിച്ചത്. പ്രധാനധ്യാപിക കാന്തികുമാരി അധ്യാപികയായ അനിതകുമാരിയോട് ജനവാതില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

ക്ലാസില്‍ നിന്ന് തുടങ്ങിയ അടി സ്‌കൂളിന് പുറത്തെ പാടശേഖരത്തില്‍ വരെയെത്തി. പിന്നീട് മറ്റൊരു അധ്യാപക അടിപിടിയില്‍ കൂടുന്നതും വീഡിയോയില്‍ കാണാം. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലാണ്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

webdesk11: