ന്യൂഡല്‍ഹി: ജഡ്ജിമാര്‍ക്കെതിരെ ബി.ജെ.പി വ്യക്തിഹത്യ നടത്തുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി. ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ്. ജുഡീഷ്യറിയുടെ മനോവീര്യം തകര്‍ക്കുക, സമ്മര്‍ദം ചെലുത്തുക, ഭയപ്പെടുത്തുക എന്നിവയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യം. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് ഒത്താശ ചെയ്യുകയാണ്. നീതിന്യായ വ്വസ്ഥ തകിടം മറിക്കുന്ന പ്രവണതയാണിത്. മതേതര ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ഈ നീക്കത്തെ ചെറുക്കണം അദ്ദേഹം പറഞ്ഞു.
- 3 years ago
Chandrika Web