മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്കൂള്‍ പ്രവേശനം നിഷേധിച്ചുവെന്ന് പരാതി. തിരൂര്‍ എം ഇ ടി സിബിഎസ്ഇ സ്കൂളിന് എതിരെയാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി. മുടി നീട്ടി വളര്‍ത്തിയാല്‍ കുട്ടിയെ ചില അധ്യാപകര്‍ പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ സ്കൂള്‍ അധികൃതരോട് വിശദീകരണം ചൈല്‍ഡ് ലൈന്‍ ആവശ്യപ്പെട്ടു. കുട്ടി അഡ്മിഷന് എടുക്കാന്‍ വന്നതല്ലെന്നും അന്വേഷണത്തിനായാണ് സ്കൂളില്‍ എത്തിയത് എന്നാണ് സ്കൂളുകാരുടെ വിശദീകരണം.