X

സി.പി.എം വനിതാ പഞ്ചായത്ത് അംഗത്തിനെ സി.പി.എം പ്രാദേശിക നേതാവ് കയ്യേറ്റം ചെയ്‌തെന്ന് പരാതി

കണ്ണൂര്‍: പയ്യന്നൂരില്‍ അനധികൃത മണ്ണെടുപ്പ് ചോദ്യംചെയ്ത വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ സിപിഎം പ്രാദേശിക നേതാവിന്റെ കയ്യേറ്റവും ഭീഷണിയും. കങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്ത് അംഗം ഷീബ ദിവാകരനെയാണ് കയ്യേറ്റം ചെയ്തത്.

സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കയ്യേറ്റത്തിന് പിന്നില്‍. പാര്‍ട്ടിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. തനിക്കായി സാക്ഷി പറഞ്ഞ പാര്‍ട്ടി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തതായും ഇവര്‍ ആരോപിക്കുന്നുണ്ട്. ഭര്‍ത്താവിനെ കള്ളക്കേസില്‍ കൊടുക്കാന്‍ ശ്രമിക്കുന്നതായും ഷീബ പറയുന്നത്.സി പി എം ബ്രാഞ്ച് അംഗമായ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു മണ്ണെടുപ്പ്. ഇത് ചോദ്യം ചെയ്തപ്പോള്‍ കൈയേറ്റം ചെയ്തതായും ഷീബ പറഞ്ഞു.

 

webdesk11: