X

മുഖ്യമന്ത്രിയുടെ പ്രസ്താവന സങ്കടമുണ്ടാക്കി; വോട്ടര്‍മാര്‍ മറുപടി നല്‍കും: ഉമ തോമസ്

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമതോമസ്.

പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും?
മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ..?പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിച്ചത് ഉമതോമസ് പറഞ്ഞു.

പി ടി യുടെ മരണം സുവര്‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോള്‍ കേരളീയര്‍ അത് നഷ്ടമായാണ് കാണുന്നത്.
അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്.തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല.
രാഷ്ട്രീയ പോരാട്ടമാണ്.പി ടി യുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്‌നേഹം തൃക്കാക്കരക്കാര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും ഉമതോമസ് കൂട്ടിചേര്‍ത്തു.

Chandrika Web: