X

കാലാവസ്ഥാ വ്യതിയാനം; അന്റാര്‍ട്ടിക്കയില്‍ പെന്‍ഗ്വിനുകള്‍ക്ക് കൂട്ടമരണം

ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നത് പെന്‍ഗ്വിനുകളെ കൂട്ടമരണത്തിലേക്ക് നയിക്കുന്നു. 2022-23 കാലത്ത് പതിനായിരത്തിലേറെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയതായി കണ്ടെത്തി. പടിഞ്ഞാറന്‍ മേഖലയിലെ ബെല്ലിംഗ്‌ഷോസനില്‍ ചക്രവര്‍ത്തി പെന്‍ഗ്വിനുകളുടെ 80 ശതമാനം കോളനികളിലും കൂടുകള്‍ നശിച്ചു. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കഴിഞ്ഞ പ്രത്യുല്‍പാദന കാലത്ത് ഒരു പെന്‍ഗ്വിന്‍ കുഞ്ഞുപോലും മേഖലയില്‍ അവശേഷിച്ചിട്ടില്ലെന്ന് കണ്ടെത്തി.

webdesk11: