X

ചാന്ദ്രയാന്‍ 3 വിക്ഷേപണം 14ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് സമയം പ്രഖ്യാപിച്ച് ഐ.എസ്.ആര്‍.ഒ. ജൂലായ് 14ന് ഉച്ചക്ക് 2.35ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ചാന്ദ്രയാന്‍ 3 കുതിച്ചുയരും. ചാന്ദ്രയാന്‍ ഒന്ന്, ചാന്ദ്രയാന്‍ രണ്ട് ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചന്ദ്രോപരിതലത്തിലെ സാധ്യതകളെക്കുറിച്ചുള്ള നിര്‍ണായക പഠനങ്ങള്‍ക്ക് വഴിയൊരുക്കുന്ന മറ്റൊരു ദൗത്യത്തിന് കൂടി ഇന്ത്യ തുടക്കം കുറിക്കുന്നത്.

ഐ.എസ്.ആര്‍.ഒ വികസിപ്പിച്ച എല്‍ .വി.എം 3 ലോഞ്ച് വെഹിക്കിളിന്റെ സഹായത്തോടെയായിരിക്കും വിക്ഷേപണം. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളില്‍ അടങ്ങിയിട്ടുള്ള തെര്‍മോഫിസിക്കല്‍ വസ്തുക്കള്‍, ചന്ദ്രന്റെ അന്തരീക്ഷത്തിലെ പ്ലാസ്മ, സീസ്മിസിറ്റി, പേടകം ലാന്റു ചെയ്യുന്ന മേഖലയിലെ ചന്ദ്രന്റെ ഉപരിതല സവിശേഷതകള്‍ എന്നിവ പഠിക്കുന്നതിനുള്ള ഉപകരണങ്ങളാണ് ചാന്ദ്രയാന്‍ മൂന്ന് വഹിക്കുന്നത്.

webdesk11: