X
    Categories: indiaNews

പെണ്‍മക്കളുമായി ചന്ദ്രചൂഡ് കോടതിയില്‍

സുപ്രീംകോടതിയില്‍ വന്ന രണ്ട് അതിഥികള്‍ മുതിര്‍ന്ന ജഡ്ജിമാരുടെയും അഭിഭാഷകരുടെയും മനം കവര്‍ന്നു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്ര ജൂഡിന്റെ പെണ്‍മക്കളാണ് സുപ്രീംകോടതിയില്‍ എത്തിയത്.  ഭിന്നശേഷിക്കാരായ രണ്ട് ദത്ത് പുത്രികളുമായാണ് അദ്ദേഹം രാവിലെ കോടതിയില്‍ എത്തിയത്.

ഭിന്നശേഷിക്കാരായ മഹി (16), പ്രിയങ്ക (20) എന്നിവരെ ചീഫ്് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിമുറി കാണിച്ചുകൊടുത്തു. കോടതി നടപടികളും വിശദീകരിച്ചു കൊടുത്തു.

സുപ്രീംകോടതി കാണണമെന്ന് മക്കള്‍ ആവശ്യപ്പെട്ടതോടെയാണ് ചീഫ് ജസ്റ്റിസ് മക്കളെ കൊണ്ടുവന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

webdesk11: