കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലം പ്രഖ്യാപിച്ച സി.എച്ച് അവാര്‍ഡ് മരണാനന്തര ബഹുമതിയായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് സമര്‍പ്പിക്കും. മകനും പുതുപ്പള്ളി എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍ പുരസ്ക്കാരം സ്വീകരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ഡോ.എം.പി അബ്ദുള്‍ സമദ് സമദാനി പങ്കെടുക്കും. വൈകീട്ട് 4-30ന്്കെ.പി കേശവമേനോന് ഹാളിലാണ് പരിപാടി.