X

കേന്ദ്രാനുമതിയായി; മുഖ്യമന്ത്രിയും മന്ത്രിമാരും യു.എസ്, ക്യൂബ സന്ദര്‍ശനത്തിന്

മുഖ്യമന്ത്രി പിണറായി വിജയന്റെയും ഉദ്യോഗസ്ഥ സംഘത്തിന്റെയും യുഎസ്,ക്യൂബ യാത്രയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം.നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനം വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചിരുന്നു. കേന്ദ്ര അനുമതി ലഭിക്കാത്തതിനാല്‍ മന്ത്രി സജി ചെറിയാന്റെ യുഎഇ യാത്രയും മുടങ്ങിയിരുന്നു.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക കേരള സഭയുടെ പ്രവാസി സംഗമത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. സ്പീക്കര്‍ എ എന്‍ ഷംസീര്‍, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ തുടങ്ങി ഉദ്യോഗസ്ഥ സംഘവും യാത്രയില്‍ അനുഗമിക്കുന്നുണ്ട്.

ക്യൂബ സന്ദര്‍ശനത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും ഒപ്പം കൂടും.

webdesk11: