ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയ്‌ക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
ജൂബിലി ഹില്‍സ് പൊലീസ് സ്‌റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹിമന്തയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് രേവന്ത് റെഡ്ഡി ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഹിമാന്തയുടെ വിവാദ പരമാര്‍ശം.
രാഹുല്‍ ആധുനിക ജിന്നയാണെന്നും രാജീവ് ഗാന്ധിയുടെ മകനാണോ എന്നതിന് ആരെങ്കിലും തെളിവ് ചോദിക്കുന്നുണ്ടോ എന്നായിരുന്നു പ്രസ്താവന. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ കേന്ദ്ര സര്‍ക്കാ ര്‍ പുറത്തുവിടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടതാണ് ഹിമന്തയെ പ്രകോപിപ്പിച്ചത്.