X

കാലിക്കറ്റ് കാമ്പസ് തെരഞ്ഞടുപ്പ്;  യുഡി.എസ്.എഫ് തരംഗം

തേഞ്ഞിപ്പലം: കോവിഡിനെ തുടര്‍ന്ന് മൂന്നു വര്‍ഷമായി നടത്താതിരുന്ന വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് ഇന്ന് കാമ്പസുകളില്‍ നടന്ന് ഫലം പുറത്ത് വരുമ്പോള്‍ യുഡി.എസ.്എഫ്- എം.എസ്.എഫ് തരംഗം.എസ്.എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് കാമ്പസുകള്‍ നടത്തുകയെന്ന് യു.ഡി.എസ് .എഫ് സഖ്യം വ്യക്തമാക്കി.

കാലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് ഭീഷണികള്‍ മറികടന്നാണ് യു.ഡി.എസ്.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. മലപ്പുറം ജില്ലയിലെ കോളജുകള്‍ കേന്ദ്രീകരിച്ച് എം. എസ്.എഫ് നടത്തിയ കാമ്പസ് കാരവന്‍ വലിയ ഊര്‍ജം സംഘടനാ സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും നല്‍കിയിരുന്നു.

എം.എസ്.എഫ്-യുഡി.എസ്.എഫ് മുന്നേറ്റം സ്യഷ്ടിച്ച കോളേജുകള്‍

1. എം സി ടി ലോ കോളേജ് മലപ്പുറം
2. ജാമിഅ ആര്‍ട്‌സ് കോളേജ് എടവണ്ണ
3. അരീക്കോട് സുല്ലമുസ്സലാം
4. കോട്ടക്കല്‍ ഫാറൂക്ക്
5. അമല്‍ കോളേജ് നിലമ്പൂര്‍
6. ഫാത്തിമ കോളേജ് മൂത്തേടം
7. ഐ കെ ടി എം ചെറുകുളമ്പ
8. മദീനതുല്‍ ഉലൂം പുളിക്കല്‍
9. അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ്
10. എം ഈ എസ് മമ്പാട്.
11. സി പി എ കോളേജ് പുത്തനത്താണി.
12. സാഫി കോളേജ് വാഴയൂര്‍
13.എന്‍ സി എസ് ടി കരുവാരകുണ്ട്.
14. എം എസ് ടി എം കോളേജ് പെരിന്തല്‍മണ്ണ
15.സഹ്യ  വണ്ടൂര്‍
16. മജ്ലിസ് കോളേജ് പുറമണ്ണൂര്‍
17.അംബേദ്കര്‍ കോളേജ് വണ്ടൂര്‍
18. കാടാമ്പുഴ ഗ്രേസ് വാലി കോളേജ്
19. നസ്ര കോളേജ് തിരൂര്‍ക്കാട്
20. എം ഐ സി പൂക്കോട്ടൂര്‍
21. ബ്ലോസം കൊണ്ടോട്ടി
22.എം.ഇ.എസ് കല്ലടി.

Test User: