എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്ര ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മറ്റൊരു തീയതിയിലേക്ക് മാറ്റിവെച്ചതായി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ അറിയിച്ചു.
സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റിവെച്ചു. ആറു ജില്ലകളിലെ നേതൃയോഗങ്ങള്‍ നേരത്തെ നടന്നിരുന്നു.ശേഷിക്കുന്ന 8 ജില്ലകളിലെ നേതൃയോഗങ്ങളാണ് മാറ്റിവെച്ചത്.പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.