സിഡ്‌നി: ബോട്ട് തകര്‍ന്ന് പസഫിക് സമുദ്രത്തില്‍ അകപ്പെട്ട സഞ്ചാരിയും നായയും 60 ദിവസങ്ങള്‍ക്കുശേഷം ജീവിതത്തിലേക്ക്. മഴ വെള്ളം കുടിച്ചും പച്ചമീന്‍ ഭക്ഷിച്ചും ജീവന്‍ നിലനിര്‍ത്തിയ ടിം ഷാഡോക്കിനെയും നായ ബെല്ലയേയും മത്സ്യബന്ധനത്തിനുവേണ്ടി നിരീക്ഷണത്തിനിറങ്ങിയ ഹെലികോപ്ടറിലുള്ളവരാണ് കണ്ടെത്തി രക്ഷിച്ചത്.
മെക്‌സിക്കോയില്‍നിന്ന് ഫ്രഞ്ച് പോളിനേഷ്യയിലെക്ക് പുറപ്പെട്ട ഷാഡോക്കിന്റെ ബോട്ടിന് കൊടുംകാറ്റില്‍ കേടുപാട് സംഭവിക്കുകയായിരുന്നു. ഇലക്ട്രോണിക് സംവിധാനങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് പ്രവര്‍ത്തം നിലച്ച ബോട്ടിന്റെ മേല്‍തട്ടിന് കീഴില്‍ രണ്ടു മാസമാണ് ഇവര്‍ മരണത്തെ മുഖാമുഖം കണ്ട് കഴിഞ്ഞുകൂടിയത്. കടലില്‍ വളരെ പ്രയാസകരമായ അവസ്ഥയിലൂടെയാണ് താന്‍ കടന്നുപോയതെന്നും തനിക്ക് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കടലില്‍ അകപ്പെട്ടതിന്റെ ക്ഷീണമുണ്ടെങ്കിലും ഷാഡോക്ക് ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓസ്‌ട്രേലിയക്കാരനായ ഈ 51കാരന്‍ ഇപ്പോള്‍ മെക്‌സിക്കോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.