ബിജെപി സര്‍ക്കാറിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മതപരമായ വ്യത്യാസങ്ങള്‍ ആയുധമാക്കി വിദ്വേഷം പടര്‍ത്തുകയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെ ചെങ്കോട്ടയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്നാല്‍ അവര്‍ ഒരിക്കലും യാഥാര്‍ത്ഥ്യത്തെ കാണിക്കുന്നില്ല. കാരണം പിന്നാമ്പുറത്ത് ഗൂഢാലോചന നടക്കുന്നുണ്ട്. എന്നാല്‍ ഈ രാജ്യം ഒന്നാണ്, എല്ലാവരും സൗഹൃദത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉലകനായകന്‍ കമലഹാസന്‍ ഭാരത് ജോഡോ യാത്രയില്‍ ഇന്ന് പങ്കുചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ് തുടങ്ങി വലിയ കോണ്‍ഗ്രസ് നിരയും റാലിയില്‍ പങ്കെടുത്തിരുന്നു. യാത്ര ശനിയാഴ്ച വൈകിട്ട് ചെങ്കോട്ടയില്‍ താല്‍ക്കാലിക വിരാമം ആകും. ഒമ്പത് ദിവസത്തെ വിശ്രമത്തിനുശേഷം ജനുവരി മൂന്നിന് യാത്ര പുനരാരംഭിക്കും.