തമിഴ്‌നാട് ചെന്നൈയില്‍ ബിജെപി യോഗത്തിനിടെ കയ്യാങ്കളി. സംഭവത്തില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കള്ളക്കുറിച്ചിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് വിളിച്ച യോഗത്തില്‍ കസേരകള്‍ വലിച്ചെറിയുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.
ഭാരവാഹികളുടെ പേരുകളില്‍ ജില്ലാ പ്രസിഡന്റ് ചില മാറ്റങ്ങള്‍ വരുത്തിയെന്നതാണ് അക്രമ കാരണമായി ഉന്നയിക്കുന്നത്. ഋഷിവന്ധ്യം, ശങ്കരപുരം, കള്ളക്കുറിച്ചി മണ്ഡലങ്ങളില്‍ പാര്‍ട്ടിയിലെ പദവികള്‍ സംബന്ധിച്ച ചര്‍ച്ച ചെയ്യാനാണ് ശങ്കരപുരത്ത് യോഗം വിളിച്ചത്. ജില്ലയിലെ പ്രമുഖ നേതാക്കളായ അരൂര്‍ രവിയുടെയും രാമചന്ദ്രന്റെയും കൂടെയുള്ളവര്‍ തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. പിന്നീടത് കസേരയേറിലും വാക്കേറ്റത്തിലും തമ്മില്‍ത്തല്ലിലുമാണ് അവസാനിച്ചത്.