കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി.പത്തനംത്തിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം.
പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയില്‍ വഴി കെ.എസ്.ആര്.ടി.സി വിജിലന്‍സിന് പരാതി നല്‍കിയത്.
പുലര്‍ച്ച മൂന്നിന് തമിഴ്നാട്ടിലെ ക്യഷ്ണഗിരിക്കടുത്ത് വെച്ചാണ് പീഡനശ്രമം നടന്നിരിക്കുന്നത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.