ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ ഭീതി സൃഷ്ടിച്ച അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യം ഞായറാഴ്ചത്തേക്ക് മാറ്റി. കുങ്കിയാനകള്‍ എത്താന്‍ വൈകുന്നതും കുട്ടികളുടെ പരീക്ഷയും പരിഗണിച്ചാണ് തീരുമാനം. പുലര്‍ച്ചെ മുതല്‍ ദൗത്യം ആരംഭിക്കുമ്പോള്‍ എത്ര സമയം നീളം എന്ന് പറയാനാവില്ല. 26ന് രാവിലെ നാലിന് അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കും. മോക് ഡ്രില്‍ 25 ന് നടക്കും
ശാന്തന്‍പാറ, ചിന്നക്കനാല്‍ ഗ്രാമ പഞ്ചായത്തുകളിലെ ചില വാര്‍ഡുകളില്‍ 26 ന് നിരോധനന്ജന പ്രഖ്യാപിക്കും. 25 ന് മൈക്ക് അനൗണ്‍സ്മെന്റ് നടത്തും മലയാളം, തമിഴ്, ഗോത്ര ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് ഉണ്ടായിരിക്കും. വിനോദ സഞ്ചാരികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും.
26 ന് ദൗത്യം നടന്നില്ലെങ്കില്‍ 27 ന് നടപ്പിലാക്കും.