X

അരിക്കൊമ്പന്‍ വീണ്ടും കുമളിക്ക് സമീപം; ഇത്തവണ എത്തിയത് ജനവാസമേഖലക്ക് നൂറു മീറ്റര്‍ അകലെ

പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ അടുത്ത് എത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്.

കഴിഞ്ഞദിവസം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ അരിക്കൊമ്പന്‍ എത്തിയിരുന്നു.

 

webdesk11: