സിപിഎം സംസ്ഥാന സെക്രട്ടറി എം ഗോവിന്ദന്റെ 7 ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മാത്യു കുടല്‍നാടന്‍ എംഎല്‍എ. ഭൂനിയമം ലംഘിച്ചത് സിപിഎം ആണെന്ന് മാത്യുനാടന്‍ പറഞ്ഞു. എകെജി സെന്റര്‍ പട്ടയ ഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നിര്‍മ്മിച്ച ഏറ്റവും വലിയ നിര്‍മ്മിതികളില്‍ ഒന്നാണ് എകെജി സെന്റര്‍ എന്നും അദ്ദേഹം ആരോപിച്ചു.
ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയത്..നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകന്‍ ആയതിന് പുറമേ താന്‍ ബിസിനസും ചെയ്യുന്നുണ്ട് അദ്ദേഹം പറഞ്ഞു.
വീണ വിജയന് പ്രതിരോധം സൃഷ്ടിക്കാനാണ് എം വി ഗോവിന്ദന്‍ ആരോപണങ്ങളെല്ലാം ഉന്നയിക്കുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ് എന്നിവര്‍ക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ട്. ഇത് പരിശോധിക്കാന്‍ പറയാന്‍ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു.