X

തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി

തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്നു കുഴിച്ചുമൂടി. തിരുവല്ലം വണ്ടിത്തടം സ്വദേശി രാജ് ആണ് കൊല്ലപ്പെട്ടത്. തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു.

ഇയാളുടെ സഹോദരന്‍ ബിനുവാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറയുന്നു.

മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സഹോദരന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞത്. തിരുവല്ലത്തെ വീട്ടില്‍ പൊലീസ് പരിശോധന നടക്കുകയാണ്.

webdesk11: