X
    Categories: indiaNews

മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി; ബജ്‌റംഗിക്കെതിരെ കേസെടുത്തു

സീതാപൂര്‍: മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെ പരസ്യമായി ബലാത്സംഗ ഭീഷണി മുഴക്കിയ തീവ്ര ഹിന്ദുത്വ സന്യാസി ബജ്‌റംഗ് മുനിക്കെതിരെ യു.പി പൊലീസ് കേസെടുത്തു. ഖൈറാബാദിലെ മഹര്‍ഷി ശ്രീ ലക്ഷ്മണ്‍ ദാസ് ഉദാസിന്‍ ആശ്രമത്തിലെ പൂജാരിയായ ബജ്‌റംഗ് മുനി ദാസ് ഈ മാസം രണ്ടിനാണ് മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ത്തി വിവാദ പ്രസംഗം നടത്തിയത്.

ഏതെങ്കിലും ഹിന്ദു പെണ്‍കുട്ടിയെ മുസ്്‌ലിം വിഭാഗത്തില്‍ പെട്ടവര്‍ ശല്യം ചെയ്താല്‍ മുസ്്‌ലിം വിഭാഗത്തിലെ സ്ത്രീകളെ താന്‍ തന്നെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലാവുകയും ചെയ്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും തെളിവുകള്‍ ശേഖരിച്ച ശേഷം കൂടുതല്‍ നടപടി എടുക്കുമെന്നും എ.എസ്.പി രാജീവ് ദീക്ഷിത് അറിയിച്ചു.

കേസെടുത്തതിന് പിന്നാലെ തന്റെ പ്രസംഗം വളച്ചൊടിക്കപ്പെട്ടെന്നും നിരുപാധികം മാപ്പു പറയുന്നതായും അറിയിച്ചുകൊണ്ടുള്ള ബജ്‌റംഗ് മുനിയുടെ മറ്റൊരു വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ബലാത്സംഗ ഭീഷണി മുഴക്കിയ ബജ്‌റംഗ് മുനിക്കെതിരെ നടപടി എടുക്കാന്‍ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Test User: