നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്.എറണാകുളം കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു സ്വപ്ന സുരേഷിന്റെ പ്രതികരണം. സംഭവത്തില്‍ വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതില്‍ പങ്കുള്ളവരെ പറ്റി കോടതിയില്‍ പറഞ്ഞിട്ടുണ്ട്, ശിവശങ്കര്‍,മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെ ടി ജലീല്‍ ഇങ്ങനെയുള്ളവരുടെ ഒക്കെ പങ്ക് വ്യക്തമായി മൊഴിനല്‍കിയിട്ടുണ്ട് സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നുവെച്ച കറന്‍സി അടങ്ങുന്ന ബാഗ് താന്‍ ദുബായില്‍ എത്തിച്ചിരുന്നുവെന്നും ഇത് എം ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇതൊന്നുമാണ് സ്വപ്ന പറഞ്ഞത്.പല കാര്യങ്ങളും ഇനിയും പറയാനുണ്ട്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ആയതുകൊണ്ട് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല എന്നും അവര്‍ പറഞ്ഞു.