തെരുവുനായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 12കാരി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് മന്ദപുഴ ചേര്‍ത്തലപടി ഷീന ഭവനില്‍ ഹരീഷിന്റെ മകള്‍ അഭിരാമി(12) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
രണ്ടാഴ്ച മുന്‍പേ പാല്‍ വാങ്ങാന്‍ കടയില്‍ പോകുന്നതിനിടെയായിരുന്നു തെരുവുനായ ആക്രമിച്ചത്. കടിയേറ്റ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സതേടിയത്. പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു.
വെള്ളിയാഴ്ച ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.