തിരുവനന്തപുരം: കോവിഡ് രോഗികളില്‍ നിന്ന് സ്വകാര്യ ആശുപത്രിക്ക് ഈടാക്കാന്‍ സാധിക്കുന്ന വാടക പുതുക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.
മുറിവാടക നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ
ഹൈക്കോടതി രൂക്ഷമായി വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുറിവാടക പുതുക്കി ഉത്തരവിറക്കിയത്.
എന്‍ എബി എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളിലെ നിരക്ക്
ജനറല്‍ വാര്‍ഡ് 2910 രൂപ, രണ്ട് കിടക്കയുള്ള മുറി 3678 രൂപ ,രണ്ട് കിടക്കയുള്ള എസി മുറി 4285 രൂപ, സ്വകാര്യ മുറി 4999 രൂപ, സ്വകാര്യ മുറി എസിയുള്ളത് 7142 രൂപ
എന്‍ എബി അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളിലെ നിരക്ക്
ജനറല്‍ വാര്‍ഡ് 2910 രൂപ ,രണ്ട് കിടക്കയുള്ള മുറി 2724 രൂപ, രണ്ട് കിടക്കയുള്ള എസി മുറി 3174 രൂപ, സ്വകാര്യ മുറി 3703 രൂപ ,സ്വകാര്യ മുറി എസിയുള്ളത് 5290
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!