പെരിന്തല്‍മണ്ണ :കോവിഡ് പ്രതിസന്ധികള്‍ അവസാനിക്കുന്നതുവരെ സ്വകാര്യബസുകളുടെ റോഡ് ടാക്സും, ക്ഷേമനിധിയും പൂര്‍ണമായി ഒഴിവാക്കുകയും വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കണം എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മലപ്പുറം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരത്തിന് നിവേദനം സമര്‍പ്പിച്ചു.
പൊതുഗതാഗതം എന്ന പരിഗണന നല്‍കി പെര്‍മിറ്റുള്ള ബസ്സുകള്‍ക്ക് ഡീസലിന് സബ്സിഡി നല്‍കുകയോ വില്‍പ്പന നികുതിയില്‍ ഇളവ് വരുത്തുകയോ ചെയ്യണം ലോക്ക് ഡൗണ്‍ സമയത്ത് നിര്‍ത്തിയിട്ട് ബസുകളുടെ സര്‍വീസ് പുനരാരംഭിക്കുബോള്‍ അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ പലിശരഹിത വായ്പകള്‍ ലഭ്യമാക്കണം. ബസ് തൊഴിലാളികള്‍ മുന്നണിപ്പോരാളികള്‍ ആയി പ്രഖ്യാപിച്ച് അടിയന്തരമായി വാക്സിന്‍ നല്‍കണം. ഇനി ആവശ്യങ്ങളാണ് പ്രധാനമായി നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്വകാര്യ ബസ് വ്യവസായം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.