മഹാരാഷ്ട്ര: കര്‍ഷകനായ ജ്ഞാനേശ്വര്‍ ഓതെയുടെ ജന്‍ധന്‍ അക്കൗണ്ടിലേക്ക് 2021 ഓഗസ്റ്റിലാണ് 15 ലക്ഷം രൂപ വന്നത്. പണം കണ്ടു അദ്ദേഹം ഏറെ സന്തോഷിച്ചു. നരേന്ദ്രമോദി തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചു എന്ന് പറഞ്ഞു അദ്ദേഹം നന്ദി അറിയിച്ചുകൊണ്ട് മോദിക്ക് കത്തയക്കുകയും ചെയ്തു.
ശേഷം 15 ലക്ഷം രൂപയില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വീട് പണിയുന്നതിനായി പിന്‍വലിച്ചു.
എന്നാല്‍ ആറുമാസത്തിനുശേഷം കഥ ആകെ മാറി. അബദ്ധത്തില്‍ താങ്കളുടെ അക്കൗണ്ടിലേക്ക് പണം നിഷേധിക്കപ്പെട്ടത് ആണെന്നും പിന്‍വലിച്ച തുക മുഴുവനായും തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബാങ്കില്‍ നിന്നുള്ള നോട്ടീസ്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അക്കൗണ്ടിലേക്ക് അയച്ച പണം എന്നാണ് അദ്ദേഹം കരുതുന്നത്. ബാക്കിയുള്ള ആറു ലക്ഷം രൂപ ബാങ്കിലേക്ക് തിരിച്ച് അടച്ചിട്ടുണ്ട്. എന്നാല്‍ വീടുപണിക്കായി എടുത്ത ഒന്‍പത് ലക്ഷം രൂപ ഇതുവരെ തിരിച്ചടക്കാന്‍ ആയിട്ടില്ല.