വര്‍ക്കലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്തുകൊന്നു. വീടിനു പുറത്ത് രക്തത്തില്‍ കുളിച്ച് നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്. വടശ്ശേരി സംഗീത നിവാസില്‍ താമസിക്കുന്ന സംഗീതയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി ഗോപുവാണ് പിടിയിലായത്. സഹോദരിക്കൊപ്പം ഉറങ്ങാന്‍ കിടന്ന സംഗീതയെ വീട്ടിന് പുറത്തേക്ക് വെളിച്ചിറക്കി പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കാണാനില്ല. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.