X

യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരികയാണെന്ന് വനിത കമ്മിഷന്‍

യുവജനങ്ങള്‍ക്കിടയില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വര്‍ധിച്ചുവരികയാണെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. എറണാകുളം ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ. വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണ് കമ്മിഷനു മുന്നില്‍ വന്നിട്ടുള്ള പരാതികളില്‍ ഏറെയും.വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇരുവരും കൗണ്‍സിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൂടി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം വനിത കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

വിവാഹശേഷം ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയാണെന്നാണ് പരാതികളില്‍ നിന്നും വ്യക്തമാകുന്നത്. ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ സ്ഥിരമായി കൗണ്‍സിലിങ്ങിനുള്ള സംവിധാനമുണ്ട്. എറണാകുളത്തെ റീജിയണല്‍ ഓഫീസിലും കൗണ്‍സിലറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വനിതാ കമ്മിഷന്‍ പ്രതിമാസ സിറ്റിങ്ങില്‍ കൗൺസിലർ മുഖേന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുണ്ടെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു

webdesk15: