അബുദാബി: ഭൂകമ്പത്തില്‍ ഇരകളായവരെ സഹായിക്കുന്നതിനായി യുഎഇയില്‍നിന്നും ദുരന്തഭൂമിയിലെത്തിയ സംഘം കോണ്‍ക്രീറ്റിനുള്ളില്‍ 120 മണിക്കൂര്‍ കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി.11 വയസ്സുള്ള കുട്ടിയെയും 50-നും 60-നും ഇടയില്‍ പ്രായമുള്ള മധ്യവയ്കനെയുമാണ് സംഘം തീവ്രശ്രമത്തിലൂടെ പുറത്തെടുത്ത് രക്ഷപ്പെടുത്തിയത്.
കഹ്‌റമന്‍മാരാസ് പ്രവിശ്യയിലെ ഇരകളെ രക്ഷിക്കാനുള്ള ഓപ്പറേഷനില്‍ എമിറാത്തി ടീം അവിശ്വസനീയമാംവിധം കഠിനാധ്വാനം ചെയ്തതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. രക്ഷപ്പെട്ടവര്‍ക്ക് മികച്ച ചികിത്സയും പരിചരണവും ലഭ്യമാക്കി. ഇരുവര്‍ക്കും ആരോഗ്യകരമായി കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് സംഘം അറിയിച്ചു.