റസ്‌ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ പ്രതിഷേധവുമായി വീണ്ടും ഗുസ്തി താരങ്ങള്‍. താരങ്ങള്‍ വീണ്ടും ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിച്ചു. ഡബ്ലിയു.എഫ്.ഐ പ്രസിഡന്റ് ബ്രിജ്ഭൂഷണനെതിരെ താരങ്ങള്‍ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കി. രണ്ടു ദിവസം മുമ്പ് ഏഴ് താരങ്ങള്‍ കൊണോട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
വിഷയത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ ഇടപെട്ടിരുന്നു. സ്വാതി മാലിവാള്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് നല്‍കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്.
ബജറംഗ് പുനിയ, സാക്ഷി മല്ലിക്ക്, വിനേഷ് ഫോഗാട്ട് എന്നിവര്‍ ജന്തര്‍ മന്ദറില്‍ മാധ്യമങ്ങളോട് സംവധിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ അടക്കമാണ് ലൈംഗിക പീഡന പരാതി നല്‍കിയത് എന്ന് മാധ്യമങ്ങളോട് താരങ്ങള്‍ പ്രതികരിച്ചു. തങ്ങള്‍ വ്യാജ പരാതിയാണ് ഉന്നയിച്ചത് എന്ന ഇപ്പോഴും പസരും ആരോപിക്കുന്നു. നീതി ലഭിക്കും വരെ സമരം തുടരും. കായിക മന്ത്രാലയത്തിന്റെ മേല്‍ നോട്ട സമിതി റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു.