കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അര്ജുന് ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് സംഘത്തിന് മുന്നില്‍ ഹാജരായി. അര്‍ജുന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ അറിയുന്നതിനാണ് അമലയെ കസ്റ്റംസ് വിളിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് അമലക്ക് നോട്ടീസ് നല്‍കിയത്.