ന്യൂഡല്‍ഹി: സുപ്രീം മുന്‍ കോടതി ജസ്റ്റിസ് അരുണ്‍ മിശ്ര ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനാകും. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ മിശ്രയുടെ പേരാണ് ശുപാര്‍ശ ചെയ്തയ്. എന്നാല്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം പിയുമായ മല്ലികാര്‍ജുന്‍
ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിലെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഒഴികെയുള്ള അംഗങ്ങള്‍ മിശ്രയുടെ പേര് അംഗീകരിച്ച സാഹചര്യത്തില്‍ അദ്ദേഹം തന്നെ അധ്യക്ഷനാകാനാണ് സാധ്യത.നിയമനം സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ എടുക്കുമെന്നാണ്
സൂചന.