X

സുക്കര്‍ബര്‍ഗിന് ഒരു ദിവസമുണ്ടായത് 29 ബില്യണ്‍ ഡോളര്‍ നഷ്ടം

ഫേസ്ബുക്ക് സ്ഥാപകനും മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ഒരു ദിവസം കൊണ്ട് ഉണ്ടായത് 29 ബില്യണ്‍ ഡോളര്‍ നഷ്ടം.  മെറ്റ പ്ലാറ്റ്‌ഫോംസ് ഇന്‍കോര്‍പറേറ്റ്‌സിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് മൂല്യത്തില്‍ ഒരു ദിവസം കൊണ്ട് 26 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഫോര്‍ബ്‌സ് ആണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ മെറ്റക്കുണ്ടായ നഷ്ടം 200 ബില്യണിലധികമാണ്. സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ ഒറ്റ ദിവസം കൊണ്ട് ഒരു അമേരിക്കന്‍ കമ്പനി നേരിടേണ്ടിവരുന്ന ഏറ്റവും വലിയ ഇടിവാണിത്. നഷ്ടത്തോടെ സുക്കര്‍ബര്‍ഗിന്റെ സ്വത്ത് 85 ബില്യണ്‍ ഡോളറായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫേസ്ബുക്കിന്റെ 12.8 ശതമാനം ഓഹരിയാണ് നിലവില്‍ സുക്കര്‍ബര്‍ഗിനുള്ളത്.

Test User: