ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആഢംബര കാര്‍ ഇടിച്ച് 24 കാരിയായ യുവതി മരിച്ചു.ദീപിക ത്രിപാഠിയാണ് മരിച്ചത്. രാവിലെ നോയിഡയിലെ സെക്ടര്‍ 96ലെ ഡിവൈഡറില്‍ നിന്ന് ദീപിക ത്രിപാഠി ഓഫീസിലേക്ക് തിരിയുന്നതിനിടെ അമിതവേഗതയിലെത്തിയ ജാഗ്വാര്‍ കാര്‍ അവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് കണ്ടുനിന്നവര്‍ പറയുന്നു. കാര്‍ ഇടിച്ച് റോഡില്‍ മീറ്ററുകളോളം വലിച്ചിഴച്ചെന്നും പറയപ്പെടുന്നു.
കാര്‍ ഡ്രൈവര്‍ ഹരിയാന സ്വദേശി സാമുവല്‍ ആന്‍ഡ്രൂ പിസ്റ്റര്‍ കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.