അമൃത്സര്‍: കേന്ദ്രത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രങ്ങളിലൊന്നായ പഞ്ചാബില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അടുത്ത മാസം 14ന് ഒറ്റത്തവണയായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 59 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. മജ്ഹ (25 മണ്ഡലങ്ങള്‍), ദൊവാബ (23 മണ്ഡലങ്ങള്‍), മാള്‍വ (69 മണ്ഡലങ്ങള്‍) എന്നിങ്ങനെ മൂന്ന് മേഖലകളാണ് പഞ്ചാബില്‍. 2017ല്‍ 77 സീറ്റുമായി ഭരണത്തിലേറിയ കോണ്‍ഗ്രസ് തുടര്‍ ഭരണം ലക്ഷ്യമിടുന്ന സംസ്ഥാനത്ത് ആംആദ്മി പാര്‍ട്ടിയാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി സഖ്യത്തില്‍ മത്സരിച്ച് 15 സീറ്റില്‍ ഒതുബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും ഉയര്‍ത്തിക്കാട്ടി മുഖ്യപ്രചാരണായുധമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കര്‍ഷക മനസിനൊപ്പം നില്‍ക്കുന്ന പഞ്ചാബില്‍ ഇത് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നുറപ്പാണ്.
ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായി മാറിയ അഭ്യന്തര കലഹം കെട്ടടങ്ങിയതും ചന്നിയിലൂടെ പഞ്ചാബിന് ആദ്യ ദളിത് മുഖ്യമന്ത്രിയെ നല്‍കാനായതും കോണ്‍ഗ്രസിന്റെ ഗ്രാഫ് തിരികെ ഉയര്‍ത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചന്നിയുടെ ഭരണത്തില്‍ ജനം സംതൃപ്തരാണ്. ഒപ്പം കര്‍ഷക പ്രക്ഷോഭം കേന്ദ്രത്തിനെതിരായ ആക്രമണത്തിന് പഞ്ചാബില്‍ കോണ്‍ഗ്രസ് ആയുധമാക്കുകയും ചെയ്തിട്ടുങ്ങിയ ശിരോമണി അകാലിദള്‍ തിരിച്ചുവരവിനായി രംഗത്തുണ്ടെങ്കിലും ഭരണത്തിലേറാനുള്ള സാധ്യത നിലവിലെ അവസ്ഥയില്‍ അതി വിദൂരമാണ്. കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായി രംഗത്തുള്ള മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിലൂടെ നേട്ടം കൊയ്യാമെന്ന മോഹവുമായാണ് ബി.ജെ.പി പഞ്ചാബില്‍ അരക്കൈ നോക്കുന്നത്. പ്രധാനമന്ത്രിയെ കര്‍ഷകര്‍ വഴിയില്‍ തടഞ്ഞത് സുരക്ഷാ വീഴ്ചയായി ണ്ട്. എന്നാല്‍ കര്‍ഷക സംഘടനകളിലെ പ്രമുഖ സംഘടനകളൊഴികെ മത്സര രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചത് പഞ്ചാബില്‍ എല്ലാ കക്ഷികളേയും കുഴക്കുന്നുണ്ട്. ഇവര്‍ ആരുടെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നത് ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ഘടകമാവും. തിരിച്ചു വരവിനായി ശ്രമിക്കുന്ന എസ്.എ.ഡി ഇത്തവണ ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍ മന്ത്രി ബിക്രം സിങ് മജീതിയക്കെതിരെ മയക്കു മരുന്ന് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതോടെ പാര്‍ട്ടി വീണ്ടും പിന്‍സീറ്റിലേക്ക് വലിഞ്ഞിട്ടുണ്ട്. പ്രധാന മുഖങ്ങള്‍ എടുത്ത് കാണിക്കാനില്ലെന്നതാണ് ആംആദ്മി പാര്‍ട്ടിയെ കുഴക്കുന്നത്. സൗജന്യ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസും ആംആദ്മിയും നേരത്തെ തന്നെ പ്രചാരണത്തിന് അനൗദ്യോഗിക തുടക്കമിട്ടിട്ടുണ്ട്.
നിലവിലെ കക്ഷി നില
ആകെ സീറ്റ് 117
കോണ്‍ഗ്രസ് 77
എ.എ.പി 20
എസ്.എ.ഡി 15
ബി.ജെ.പി 3
മറ്റുള്ളവര്‍ 2