ജോഷി ബി. ജോണ്‍ മണപ്പള്ളി
വിദ്യാഭ്യാസ നിലവാരത്തില്‍ മുന്നിലെന്ന് അവകാശപ്പെടുമ്പോഴും ദേശീയ വിദ്യാഭ്യാസ നയത്തിന്റെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും ചുവടനുസരിച്ചുള്ള മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്ന ഇന്ത്യയിലെ അവസാന സംസ്ഥാനമാണ് കേരളം. ദേശീയ തലത്തില്‍ ഉള്ള 15, 68, 912 വിഭജനത്തിന്റെ പൂര്‍ത്തികരണത്തിന് ആവശ്യമായ ചട്ടങ്ങള്‍ തയാറാക്കാന്‍ കേരളത്തിലും പ്രത്യേക സമിതിയെയും സര്‍ക്കാര്‍ നിയമിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷത്തില്‍ പുതിയ രീതിയിലും ക്രമീകരണത്തിലുമാകും ക്ലാസുകള്‍ എന്നാണ് സൂചന.
പൊതു സമൂഹത്തിലും അധ്യാപകര്‍ക്കിടയിലും ഏറെവട്ടം ചര്‍ച്ച ചെയ്ത്, നല്ലത് എന്നു കണ്ടെത്തിയിട്ടുള്ള ഒട്ടേറെ കാര്യങ്ങള്‍ പുതിയ ചട്ടത്തില്‍ ഇടം പിടിക്കേണ്ടതുണ്ട്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ്‌കൂള്‍ തലവനും എല്ലാ അധ്യാപക അനധ്യാപകരും അദ്ദേഹത്തിനു കീഴിലും ആകണം. അത് നോണ്‍ ടീച്ചിങ് തസ്തികയും ആവണം. ഹെഡ്മാസ്റ്ററുടേത്, വൈസ്പ്രിന്‍സിപ്പല്‍/സീനിയര്‍ അസിസ്റ്റന്റ് എന്ന ടീച്ചിങ് തസ്തിക ആക്കണം. ഭരണ ഏകോപനം പ്രിന്‍സിപ്പലിനും അക്കാദമിക ഏകോപനം വൈസ് പ്രിന്‍സിപ്പലിനും ആകണം. പ്രിന്‍സിപ്പലാകാന്‍ വേണ്ട വിദ്യാഭ്യാസ യോഗ്യതകള്‍ വൈസ് പ്രിന്‍സിപ്പലിനും ഉണ്ടാകണം.
912 ക്ലാസുകളില്‍ ഓരോ വിഷയവും എടുക്കാന്‍ അതത് വിഷയത്തില്‍ ഡിഗ്രിയും പി.ജിയും നിര്‍ബന്ധമാക്കണം. വിപുലമായ അടിസ്ഥാന പഠനം ബിരുദം ആയതിനാല്‍, വേറേ വിഷയത്തിലെ പി.ജി ആ വിഷയത്തിലെ നിയമനത്തിനു പരിഗണിക്കരുത്. അവരുടെ ബിരുദ വിഷയത്തിനു മാത്രമാകണം പരിഗണന. 68 ക്ലാസുകളിലേക്ക് ബിരുദം നിര്‍ബന്ധമാകണം. അതേ വിഷയത്തില്‍ പി.ജി ഉള്ളവരെ 912 തലത്തിലെ പകുതി ഒഴിവിലേക്ക് സ്ഥാനക്കയറ്റം വഴി നിയമിക്കണം. ഈ നിയമനം വര്‍ഷംതോറും നടക്കുകയും വേണം.
912 തലത്തിലെ പകുതി ഒഴിവിലേക്ക് നേരിട്ടു നിയമനവും നടക്കണം. അതുപോലെ 68 തലത്തിലെ ഒഴിവിന്റെ പകുതി 15 തലത്തിലെ യോഗ്യരായ അധ്യാപകരില്‍ നിന്നു നികത്തണം. പകുതി ഒഴിവ് നേരിട്ടും നികത്തണം. 15 തലത്തില്‍ മാത്രം എല്ലാ ഒഴിവുകളിലേക്കും നേരിട്ടു നിയമനം നടത്താം. ഏതു സ്ഥാനക്കയറ്റത്തിനും ആ തസ്തികക്ക് ആവശ്യമായ അവസാന യോഗ്യത നേടിയ തീയതി ആയിരിക്കണം സീനിയോറിറ്റിക്കു പരിഗണിക്കേണ്ടത്. മിനിമം യോഗ്യതയുമായി ഏതെങ്കിലും തസ്തികയില്‍ കയറിയ തീയതിയാകരുത് സീനിയോറിറ്റിക്ക് പരിഗണിക്കേണ്ടത്. സ്ഥാനക്കയറ്റങ്ങള്‍ വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കുപരി, സ്ഥാപനത്തിന്റെ താല്‍പര്യവും തസ്തികയുടെ ആവശ്യകതയും അനുസരിച്ച് ആകണം. ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സ്ഥാപന/ഓഫീസ് മേധാവിയായി പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകണം. ഉയര്‍ന്ന ശമ്പളവും പെര്‍ഷനും ഉറപ്പുവരുത്താന്‍ മാത്രമായി വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള സ്ഥാനക്കയറ്റങ്ങള്‍ ഉണ്ടാകരുത്.
എല്ലാ നിയമനങ്ങളും ജില്ലാ തലത്തില്‍ തന്നെ ആകണം. ജില്ലാന്തര സ്ഥലം മാറ്റം വാങ്ങുന്നവര്‍ പുതിയ ജില്ലയില്‍ ഏറ്റവും ജൂനിയര്‍ ആകുന്ന നിലവിലെ രീതിക്കു പകരം അനുയോജ്യമായ ബദല്‍ ഫോര്‍മുലകള്‍ ഉണ്ടാകണം. ഒരു തസ്തികയിലും ഒരാള്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇരിക്കാതവണ്ണം, ജില്ലക്കുള്ളിലെ മറ്റു സ്‌കൂളുകളിലേക്ക് സ്ഥലം മാറ്റം നിര്‍ബന്ധമാക്കണം. ഡി.ഡി.ഇ തസ്തികയ്ക്കുപകരം ഓരോ ജില്ലയിലും ആര്‍.ഡി.ഡി ഉണ്ടാകണം. ഇത് ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ (ഡി.ഇ.ഒ) സ്ഥാനക്കയറ്റ തസ്തിക ആകണം. പ്രിന്‍സിപ്പലിനുള്ള അടുത്ത തസ്തിക ആകണം ഡിഇഒയുടേത്.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറെ (എ.ഇ.ഒ) സെക്കന്‍ഡറി അധ്യാപകരില്‍ നിന്നു നിയമിക്കുന്നതിനു പകരം, 58 തലത്തിലെ പ്രധാനാധ്യാപകരില്‍ നിന്നു നിയമിക്കണം. അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ നേതൃപരമായ സംഭാവനകള്‍ നല്‍കേണ്ട എ.ഇ.ഒ തസ്തികയ്ക്ക് അധിക യോഗ്യതകളും പരിശീലനങ്ങളും നിഷ്‌കര്‍ഷിക്കുന്നത് അഭികാമ്യം ആയിരിക്കും.