അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തോല്‍വിയുടെ കാരണങ്ങള്‍ എന്താണെന്നു മനസിലാക്കി അതിനെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചും നയപരിപാടികളില്‍ മാറ്റം വരുത്തിയും കോണ്‍ഗ്രസിന് മുന്നോട്ടു പോകാനാകുമെന്ന് വിഡി സതീശന്‍ പറഞ്ഞു. ദേശീയതലത്തില്‍ സര്‍ക്കാരിനെതിരെ പല വിഷയങ്ങളും ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ അത് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. പരാജയം പരാജയം തന്നെയാണ്. പരാജയത്തില്‍ നിന്നും കരകയറാന്‍ സംഘടനാപരമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
- 3 years ago
Test User